‘പാർട്ടി’യിൽ ഒന്നിച്ച്‌ പാടി ‘സൂര്യയും കാർത്തിയും’..വൈറലായ വീഡിയോ കാണാം…

July 3, 2018

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട  താര സഹോദങ്ങളാണ് സൂര്യയും കാർത്തിയും. ഇരുവരും ഒരുമിച്ചുള്ള സിനിമ ഏറെ പ്രതീക്ഷയോടെയാണ് തമിഴകവും മലയാളികളും കാത്തിരിക്കുന്നത്. എന്നാൽ ഇരുവരും ഒന്നിച്ചുള്ള സിനിമയ്ക്ക് പകരം ഒരുവരും ഒന്നിച്ചുപാടുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.  വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പാർട്ടി എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്.

താര സഹോദരങ്ങൾ ഇതിന് മുമ്പും നിരവധി സിനിമകളിൽ പടിയിട്ടുണ്ടെങ്കിലും ഇരുവരും ഒന്നിച്ചുള്ള ഗാനം ഇതാദ്യമാണ്. ‘ചാ ചാ ചാരെ’ എന്ന് തുടങ്ങുന്ന ഗാനം ഇതൊനൊടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. പ്രേംജി അമരൻ സംഗീതം നൽകിയിരിക്കുന്ന ഗാനം, പ്രേംജി അമരനും കരിഷ്മ രവിചന്ദ്രനുമൊപ്പമാണ്  താരസഹോദരങ്ങൾ ആലപിക്കുന്നത്.

വെങ്കിട്ട പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ്, ശിവ, റജീന കസാന്ദ്ര, സഞ്ജിത ഷെട്ടി ,സത്യരാജ്, രമ്യ കൃഷ്ണ എന്നിവർക്കൊപ്പം മലയാളത്തിൽ നിന്നും ജയറാമും ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.