വിക്രവും കീർത്തിയും ഒന്നിച്ച് പാടി; കൈയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..

July 25, 2018

തമിഴ് സൂപ്പർ താരങ്ങളായ വിക്രം, കീർത്തി സുരേഷ് എന്നിവർ ഒരുമിച്ച് ചേർന്ന്  പാടിയിരിക്കുന്ന  ഗാനത്തിന്റെ മെയ്ക്കിംഗ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. വിക്രവും  കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്വാമി സ്ക്വയർ. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് ഇരുവരും ചേർന്നാണ്. ‘പെണ്ണെ ഉന്നെ പാത്താൽ’ എന്നു തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചിരിക്കുന്നത്. 2003ൽ പുറത്തിറങ്ങിയ സാമി എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് സാമി സ്ക്വയർ.

ഈ ഗാനത്തിന്റെ മെയ്ക്കിംഗ് വീഡിയോ അണിയറ പ്രവർത്തകർ ആണ് പുറത്തുവിട്ടത്. വിക്രമിന്റെയും കീർത്തിയുടെയും ഗംഭീര ശബ്ദം എന്ന അടിക്കുറുപ്പോടെയാണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്തത്. വീഡിയോ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയായിരുന്നു. കീർത്തിക്കൊപ്പം ഗാനം ആസ്വദിച്ച് ആലപിക്കുന്ന  വിക്രമിനെയാണ് വിഡിയോയില്‍ കാണുന്നത്.

ഹരി  സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ വിക്രത്തിനും കീർത്തി സുരേഷിനും ഒപ്പം ഐശ്വര്യരാജേഷ്, ബോബി സിംഹ, സൂരി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനത്തിന്റെ സംഗീതവും വരികളും നിർവഹിച്ചിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്.വൈറലായ വീഡിയോ ഗാനം കാണാം..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!