പുതിയ ലുക്കിൽ സലിം കുമാർ; ‘താമര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം..

July 11, 2018

ദേശീയ അവാർഡ് ജേതാവ് സലീം കുമാർ മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘താമര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഹാഫിസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് രവിയാണ്. വിത്യസ്ത ലുക്കിൽ സലിം കുമാർ എത്തുന്ന ചിത്രത്തിൽ വളരെ സീരിയസായ ഒരു കഥാപാത്രത്തെയാവും അദ്ദേഹം അവതരിപ്പിക്കുക.

ഒരു പോലീസ് ജീപ്പിനരികിൽ നിൽക്കുന്ന സലിം കുമാറിനെയാണ് ചിത്രത്തിൽ കാണുന്നത്. സീരിയസായ ഒരു കഥാപത്രമാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രത്തെയാവും താരം അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഷിജു എം ഭാസ്കറാണ്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.