തൃഷ, വിജയ് താരജോഡികളുടെ റൊമാന്റിക് ചിത്രം ’96’ ലെ പുതിയ ഗാനം കാണാം

July 12, 2018

സി പ്രേം കുമാർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ’96’ ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കാതലെ കാതലെ..’ എന്ന് തുടങ്ങുന്ന പ്രണയ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പുറത്തിയ ഉടൻ തന്നെ വൻ സ്വീകാര്യതയാണ് ഇഷ്ട താരങ്ങളുടെ ഗാനത്തിന് ലഭിച്ചത്. തെന്നിന്ത്യൻ സിനിമയിലെ ഇഷ്ട താരങ്ങളായ തൃഷയും വിജയ് സേതുപതിയും ഒന്നിക്കുന്ന ’96’ ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആണ്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേർന്നാണ്  ചിത്രത്തിന്റെ  ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ഗോവിന്ദ് വസന്ത സംഗീതം നിർവഹിക്കുന്ന ചിത്രം മദ്രാസ് എന്റർപ്രൈസസിന്റെ ബാനറിൽ എസ നന്ദ ഗോപാലാണ് ചിത്രം നിർമ്മിക്കുന്നത്.  തൃഷയ്‍ക്കും വിജയ സേതുപതിക്കുമൊപ്പം ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.