വിവാദങ്ങൾക്ക് വിട; ജനപ്രിയ പരമ്പര ‘ഉപ്പും മുളകി’നും ഇനി പുതിയ സംവിധായകൻ

കേരളത്തിലെ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘ഉപ്പും മുളകിൽ’ നിന്നും നിലവിലെ സംവിധായകനായ ആർ ഉണ്ണികൃഷ്ണനെ മാറ്റി..സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനേത്രിയുടെ പരാതിയെ തുടർന്നാണ് ഫ്ളവേഴ്സ് മാനേജ്‍മെന്റ് സംവിധായകനെ മാറ്റിയത്.ഫ്ളവേഴ്സ് ടിവി യുടെ മാനേജിംഗ് ഡയറക്ടർ ആർ ശ്രീകണ്ഠൻ തന്നെയാണ് ഫേസ്ബുക് ലൈവിലൂടെ ഇക്കാര്യം അറിയിച്ചത്.ഫ്ളവേഴ്സ് ചാനലിലെ ക്രിയേറ്റിവ്വിഭാഗത്തിലെ ഉന്നത പദവിയിലുള്ള വ്യക്തി നേരിട്ടായിരിക്കും ഇനി മുതൽ ഉപ്പും മുളകിന്റെ സംവിധാന ചുമതല നിർവഹിക്കുകയെന്നും ആർ ശ്രീകണ്ഠൻ നായർ അറിയിച്ചു.
ഉപ്പും മുളകും പരമ്പരയിലെ അഭിനേത്രി ഉന്നയിച്ച പരാതിയിൽ നിയമ നടപടികൾ പുരോഗമിക്കുന്നതിനാൽ ഇതേക്കുറിച്ചു കൂടുതൽ പ്രതികരിക്കാനാവില്ലെന്നു കൂട്ടിച്ചേർത്ത അദ്ദേഹം ഉപ്പും മുളകും സീരിയലിൽ നിലവിലുള്ള എല്ലാ ജനപ്രിയ താരങ്ങളും തുടർന്നും അഭിനയിക്കുമെന്നും വ്യക്തമാക്കി.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!