‘നല്ല വിശേഷ’വുമായി ബിജു സോപാനം…ചിത്രം ഉടൻ

July 31, 2018

ഫ്ലവേർസ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടിയിലൂടെ ജനപ്രിയനായ നടൻ ബിജു സോപാനം മുഖ്യകഥാപാത്രമായെത്തുന്ന പുതിയ ചിത്രം ‘നല്ല വിശേഷം’ ഉടൻ. നവാഗതനായ അജിതൻ കഥയും സംവിധാനവും ഒരുക്കുന്ന ചിത്രത്തൽ ബിജുവിനൊപ്പം ശ്രീജീ ഗോപിനാഥും മുഖ്യകഥാപാത്രമായെത്തുന്നുണ്ട്. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കിയ ചിത്രത്തിൽ  സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും  വികസനത്തിന്റെ പേരിൽ നാട്ടിലും കാട്ടിലുമായി കോർപ്പറേറ്റുകൾ നടത്തുന്ന അധിനിവേശത്തിനെതിരെയും നടത്തുന്ന പ്രതിഷേധങ്ങളാണ്.

നല്ല സിനിമകളെ തിയേറ്ററുകളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കൂട്ടം ആളുകൾ മുന്നോട്ട് വെയ്ക്കുന്ന ആശയമാണ് ‘നല്ല വിശേഷം’. വിനോദ് വിശ്വൻ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നൂറുദീൻ ബാവയാണ്.  പ്രവാസി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ചിത്രത്തിൽ ബിജു സോപാനത്തിനും ശ്രീജി ഗോപിനാഥിനും പുറമെ ചെമ്പിൽ അശോകൻ, ബാലാജി, ദിനേശ് പണിക്കർ, ശശികുമാർ , തിരുമല രാമചന്ദ്രൻ, രമേഷ് ഗോപാൽ, സ്റ്റെല്ല, ശ്രീജ, അപർണ നായർ തുടങ്ങിയവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

അതേസമയം സിനിമയുടെ ചിത്രീകരണം നേരത്തെ  തിരുവനന്തപുരം ചിത്രാഞ്ജലിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭദ്രദീപം തെളിയിച്ചാണ് ആരംഭിച്ചത്.