അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രം വരത്തന്റെ ടീസർ കാണാം…
July 13, 2018

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘വരത്തന്റെ’ടീസർ പുറത്തുവിട്ടു. ‘മായാനദി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായി എത്തുന്നത്.
അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻപിയും നസ്രിയ നസീം പ്രൊഡക്ഷന്സും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണിലും ദുബായിലുമായാണ് പൂർത്തിയാക്കിയത്. ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ലിറ്റിൽ സ്വയമ്പാണ്.