എൺപതുകാരനായി വിജയ് സേതുപതി; വേഷപ്പകർച്ചയുടെ വിസ്മയിപ്പിക്കുന്ന വീഡിയോ കാണാം…

July 16, 2018

നിരവധി  വ്യത്യസ്ഥമാർന്ന കഥാപത്രങ്ങളിലൂടെ തമിഴകത്തിന്റെയും  മലയാളികളുടെയും പ്രിയപ്പെട്ട നടനായി മാറിയ താരമാണ് വിജയ് സേതുപതി.  ‘സീതാകാത്തി’ എന്ന പുതിയ ചിത്രത്തിൽ എൺപതുകാരനായാണ് സേതുപതി എത്തുന്നത്.  ‘നടുവിലെ കൊഞ്ചം പാക്കാത കാണോം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ ബാലാജി തരണീധരനും വിജയ് സേതുപതിയും  ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീതാകാത്തി. ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി എത്തുന്നത് ദേശീയ പുരസ്‌കാര ജേതാവ് അർച്ചനയാണ്.

രമ്യ നമ്പീശൻ, ഗായത്രി, പാർവതി നായർ, സംവിധായകൻ മഹേന്ദ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ എൺപതുകാരനായെത്തുന്ന സേതുപതിയുടെ പുതിയ ലുക്കാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ഓസ്കർ ജേതാക്കളായ കെവിൻ ഹാനെ, അലക്സ് നോബിൾ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നിൽ. നാല് മണിക്കൂറുകൊണ്ട് പൂർത്തിയാക്കിയ മേക്കപ്പ് കഴുകിക്കളയാൻ ഏകദേശം ഒരു മണിക്കൂറാണ് എടുത്തത്. പുതിയ രൂപത്തിലെത്തുന്ന വിജയ് സേതുപതിയുടെ ചിത്രത്തിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.