മിസ്റ്ററല്ല, മിസ് യൂണിവേഴ്‌സ്; ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയായി എയ്ഞ്ചലാ

July 4, 2018

ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ മിസ് യൂണിവേഴ്‌സ് മത്സരാര്‍ത്ഥിയായി എയ്ഞ്ചലാ പോൺസ്. 22 മത്സരാർതഥികളെ പിന്തള്ളിക്കൊണ്ടാണ് എയ്ഞ്ചലാ മിസ് സ്പെയിൻ പട്ടം നേടിയിരിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിന് ഏർപ്പെടുത്തിയ വിലക്ക് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ കഴിഞ്ഞ ആറ് വർഷങ്ങൾക്ക് മുമ്പ് നീക്കിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ലോക സുന്ദരിപ്പട്ടത്തിനായി മത്സരിക്കാനെത്തുന്നത്.

ലോകസുന്ദരിപ്പട്ടത്തിനായി മത്സരിക്കുന്ന എയ്ഞ്ചലാ ലോകത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മത്സരാർഥിയാണ്. 2012ല്‍ ജെന്ന എന്ന കനേഡിയന്‍ മോഡലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ലോക സുന്ദരി മത്സരത്തിന് പങ്കെടുക്കുവാനുള്ള അനുമതി  തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമയുദ്ധം നടത്തിയത്. ആ പോരാട്ടം വിജയം കണ്ടത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എയ്ഞ്ചല.

2015ല്‍ ഏയ്ഞ്ചല മിസ് സ്‌പെയിന്‍ പട്ടത്തിന്  വേണ്ടി മത്സരിച്ചിരുന്നു. എന്നാല്‍ ടൈറ്റില്‍ കരസ്ഥമാക്കാനാകാതെ അന്ന് ഏയ്ഞ്ചലയ്ക്ക് മടങ്ങേണ്ടി വന്നു. എന്നാൽ ഇപ്പോൾ ലോക സുന്ദരിപ്പട്ടത്തിന് മിസ്  സ്പെയിനായി എത്തുന്നത് എയ്ഞ്ചലാ ആയിരിക്കും.  നടക്കാനിരിക്കുന്ന ലോകസുന്ദരി മത്സരം എന്തുകൊണ്ടും ഏയ്ഞ്ചലയ്ക്ക് ഒരു മധുരപ്രതികാരത്തിന്റെ കൂടി വേദിയാകുമെന്നതിൽ സംശയമില്ല.