പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന രജനി കാന്ത്  ചിത്രം ‘യന്തിരൻ 2’ ഉടൻ…

July 11, 2018

പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന രജനി കാന്ത്  ചിത്രം യന്തിരൻ 2 (2 .0 ) റിലീസ് തിയതി പ്രഖ്യാപിച്ചു. സംവിധായകൻ ശങ്കർ തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചത്. നവംബർ 29 ന് ആയിരിക്കും ചിത്രം തിയേറ്ററിലെത്തുക. ഇന്ത്യയിലുടനീളം ഏകദേശം 10000 തിയേറ്ററുകളിലാവും ചിത്രം എത്തുക.

ചിത്രം അടുത്ത വർഷം ഏപ്രിൽ റിലീസ് ചെയ്യാനാണ് ആദ്യം  തീരുമാനിച്ചത്. വിഎഫ്എക്സ് ഒരുപാടുള്ള സിനിമയിൽ സ്പെഷൽ ഇഫക്ട് ഷോട്ടുകൾ ഒരുപാട് ഉണ്ട്. ഇതുകൊണ്ടാണ് റിലീസ് നീട്ടിവെച്ചിരുന്നത്. എന്നാൽ വി എഫ് എക്സ് കമ്പനി വർക്കുകൾ പെട്ടന്ന് തീർക്കാമെന്ന് വാക്കു തന്നെന്നും അതിനാൽ ചിത്രം നേരത്തെ റിലീസ് ചെയ്യുമെന്നുമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

2010 ൽ രജനി കാന്ത് നയാകാനെത്തിയ യന്തിരൻ എന്ന ചിത്രത്തിന്റെ തുടക്കമാണ് യന്തിരൻ 2. രജനി കാന്ത് ഡബിൾ റോളിലെത്തുന്ന ചിത്രത്തിൽ അക്ഷയ് കുമാറാണ് വില്ലായെത്തുന്നത്. സുധാൻഷു പാണ്ഡെ, ആദിൽ ഹുസൈൻ, കലാഭവൻ ഷാജോൺ, റിയാസ് ഖാൻ എന്നിവറം ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും. 450 കോടി മുതൽമുടക്കുമായി എത്തുന്ന ചിത്രത്തിൽ ആമി ജാക്സൺ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ ആർ റഹ്മാൻ സംഗീതവും നിർവഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.