പ്രേക്ഷകമനം കവര്‍ന്ന് ‘മന്‍മര്‍സിയാനി’ലെ ഗാനം

August 28, 2018

ഇന്ത്യന്‍ സിനിമാ പ്രേമികളുടെ എക്കാലത്തെയും ആവേശമാണ് അഭിഷേക്ബച്ചന്‍. ‘ഹൗസ് ഫുള്‍ 3’യ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. ‘മന്‍മര്‍ സിയാന്‍’ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. പ്രേക്ഷകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ‘മന്‍മര്‍ സിയാന്‍” എന്ന ചിത്രം. അഭിഷേക് ബച്ചന് പുറമെ തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ധരിയാ…’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനത്തിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പ്രണയം ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ഗാനം. ഷെല്ലിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമ്മി വിര്‍കും ഷാഹിദ് മല്യയുമാണ് ആലാപനം. പഞ്ചാബിലെ സാമൂഹിക അവസ്ഥകളാണ് ചിത്രത്തിന്റെ പശ്ചാത്തലം. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റം ഫിലിംസാണ് തീയറ്ററുകളിലെത്തിക്കുന്നത്. സെപ്റ്റംബര്‍ 21 ന് ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് ‘മന്‍മര്‍സിയാന്‍ അണിയറപ്രവര്‍ത്തകരുടെ പ്രഖ്യാപനം.

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അക്ഷയ് കുമാറും അഭിഷേക് ബച്ചനും ഒന്നിച്ച സിനിമയായിരുന്നു ‘ഹൗസ് ഫുള്‍ 3’. സജിദ് നദിയാദ് വാലയാണ് ഈ ചിത്രത്തിന്റെ സംവിധാനം. വളരെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച അഭിഷേകിനെ ‘ഹൗസ് ഫുള്‍ 3’ യിലും നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മന്‍മര്‍ സിയാനിലും താരപ്രഭ ഒട്ടും ചോരാതെ അഭിഷേക് മികച്ചു നില്‍ക്കുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.