അഡാർ വീഡിയോ ഷൂട്ടുമായി ഐശ്വര്യ റായ്; ആരാധകരുടെ ഹൃദയം കീഴടക്കിയ വീഡിയോ കാണാം…

August 3, 2018

തന്റെ അസാധാരണമായ സൗന്ദര്യം കൊണ്ട് ഏവരുടെയും ഹൃദയം കീഴടക്കിയ വിശ്വസുന്ദരിയാണ് ഐശ്വര്യാ റായ്. 25 വർഷം മുമ്പ് ലോക  സുന്ദരി പട്ടം നേടിയ താരം എന്നും ഇന്ത്യൻ ഹൃദയം കീഴടക്കിയ സുന്ദരിയാണ്. ഇപ്പോഴിതാ ഐശ്വര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് തരംഗമായിക്കൊണ്ടിരിക്കുന്നത്. ലോകപ്രശസ്തമായ ബ്രൈഡ്സ് മാഗസീനുവേണ്ടി പാരിസിലായിരുന്നു ഐശ്വര്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട്. ബ്രൈഡ്സ് മാഗസിന്‍റെ കവര്‍ ഗേളായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഐശ്വര്യയുടെ പുത്തന്‍ വീഡിയോ ഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.  25 വര്‍ഷങ്ങള്‍ക്കിപ്പുറവും ഐശ്വര്യ തന്നെയാണ് ലോക സുന്ദരിയെന്നാണ് എല്ലാവരുടെയും അഭിപ്രായം. വൈറലായ താരത്തിന്റെ വീഡിയോ ഷൂട്ട് കാണാം…


അതേസമയം ഈ അടുത്തിടെ ദുബായിലെ ഒരു ഷോപ്പ് ഉത്‌ഘാടനത്തിനെത്തിയ താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു. നീല ഗൗൺ അണിഞ്ഞ് എത്തിയ ഐശ്വര്യ ആ വേഷത്തിലും അതീവ സുന്ദരിയായിരുന്നു. ചിത്രങ്ങൾ കാണാം…