മാന്ത്രിക ബോളുമായി അശ്വിൻ; വീഡിയോ കാണാം

August 1, 2018

ടെസ്റ്റ് ക്രിക്കറ്റിൽ അവിസ്മരണീയ പ്രകടനവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം താരം രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച   ബാറ്റ്‌സ്മാനായ അലിസ്റ്റർ കുക്കിനെയാണ് തന്റെ അത്ഭുത ബോളിലൂടെ താരം വീഴ്ത്തിയത്. ഇംഗ്ലീഷ് മണ്ണിൽ ഇത്തവണ ഇന്ത്യൻ പട ഇറങ്ങുമ്പോൾ ഏവരും ഉറ്റുനോക്കുന്നതും അശ്വിനെ തന്നെയാണ്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഇംഗ്ലണ്ടിനെതിരെ ഒരു വിക്കറ്റ് നേടാനും ഇന്ത്യക്ക് കഴിഞ്ഞു.

ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് ലഭിക്കുമ്പോൾ, കളിയിൽ  13 റൺസെടുത്ത  ഓപ്പണർ അലിസ്റ്റർ കുക്കിനെയാണ് അത്ഭുത ബോളിലൂടെ അശ്വിനും താരങ്ങളും തകർത്തത്. കളിയിലെ അശ്വിന്റെ മാന്ത്രിക ബോൾ കാണാം…