സോഷ്യൽ മീഡിയയിൽ വീണ്ടും താരമായി ക്യാപ്റ്റൻ കൂൾ…വീഡിയോ കാണാം…

August 13, 2018

കഴിഞ്ഞ കുറെ നാളുകളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച താരം ഇപ്പോൾ നവ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ്  കളിച്ചും, ബോളിവുഡ് താരങ്ങൾക്കൊപ്പം ചാരിറ്റി ഫുട്ബോൾ കളിച്ചും  ആഘോഷങ്ങളിൽ പങ്കെടുത്തതും അവധി ദിനങ്ങൾ അടിപൊളിയാക്കുന്ന താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.

പഴയകാലത്തെ ഒരു കാര്യം പറഞ്ഞുക്കൊണ്ടാണ് ധോണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് തുടങ്ങുന്നത്… ”റാഞ്ചിക്ക് ചുറ്റും അകെ മൊത്തം  മൂന്ന് വെള്ളച്ചാട്ടങ്ങളാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് അവിടെ എപ്പോള്‍ വേണമെങ്കിലും വരാമായിരുന്നു. എന്നാലിപ്പോള്‍, 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കല്‍കൂടി ഇവിടെ വന്നപ്പോള്‍ അത്രയും കാലം പിറകോട്ട് പോയത് പോലെയാണ് തോന്നുന്നത്. സൗജന്യമായിട്ട് ഹെഡ് മാസാജ് ചെയ്യുന്നത് പോലെയാണ് വെള്ളച്ചാട്ടത്തിലെ കുളിയെന്നും  പറഞ്ഞാണ് ധോണി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം താരത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഉടനെ ഇത് തരംഗമായി. താരത്തിന്റെ ഈ വീഡിയോയ്ക്ക് കമന്റുമായി നിരവധി ആളുകൾ എത്തി. താരത്തിനെ ബാഹുബലിയായും ആളുകൾ ഉപമിച്ചു. ബാഹുബലി എന്ന ചിത്രത്തിൽ പ്രഭാസും ഇത്തരത്തിൽ വെള്ളച്ചാട്ടത്തിന് മുന്നിൽ നിൽക്കുന്ന ചിത്രങ്ങൾ ഉണ്ട്. അതിനോട് ഉപമിച്ചാണ് ആളുകൾ ഇത്തരത്തിലുള്ള കമന്റുകൾ പങ്കുവെച്ചത്.

സുഹൃത്തുക്കൾക്കൊപ്പം ഒരു കല്യാണ വീട്ടിൽ നിന്നുള്ള ദൃശ്യങ്ങളും വീഡിയോയ്ക്കുമൊപ്പം, സൈക്കിൾ അഭ്യാസം ചെയ്യുന്ന താരത്തിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ ഹിറ്റായിരുന്നു.