ഈ ‘സ്‌പെല്‍’ ചരിത്രത്തില്‍ കുറിക്കേണ്ടത്; വീഡിയോ കാണാം

August 26, 2018

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ പാക്കിസ്ഥാന്‍ താരം മുഹമ്മദ് ഇര്‍ഫാന്‍ കാഴ്ചവെച്ചത് തകര്‍പ്പന്‍ പ്രകടനം. ട്വന്റി20 ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പെല്ലാണ് ബാര്‍ബഡോസ് ട്രിഡെന്റ്‌സിന് വേണ്ടി ഇര്‍ഫാന്‍ പൂര്‍ത്തിയാക്കിയത്.

സെന്റ്കിറ്റ് ആന്‍ഡ് പാട്രിയോട്‌സിനെതിരെ നാല് ഓവറാണ് ഇര്‍ഫാന്‍ എറിഞ്ഞത്. നാല് ഓവറുകളിലായി താരം അനുവദിച്ചത് ഒരു റെണ്‍ മാത്രം. ഇതില്‍ മൂന്ന് ഓവറുകളും മെയ്ഡന്‍ ആയിരുന്നു. രണ്ട് വിക്കറ്റുകളും ഇര്‍ഫാന്‍ വീഴ്ത്തി.

ക്രിസ് ഗെയ്‌ലിനെ ആദ്യ പന്തില്‍ തന്നെ ഇര്‍ഫാന്‍ എറിഞ്ഞുവീഴ്ത്തി. തുടര്‍ന്ന് വന്ന ഓവറില്‍ എവിന്‍ ലെവിസിനെയും മടക്കി അയച്ചു.

ഇര്‍ഫാന്‍ കാഴ്ചവെച്ചത് മികച്ച പ്രകടനമായിരുന്നുവെങ്കിലും ബാര്‍ബഡോസിന് ലഭിച്ചത് പരാജയമായിരുന്നു. മത്സരത്തില്‍ ആറ് വിക്കറ്റിന് സെന്റ് കിറ്റ്‌സ് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 147 റണ്‍സായിരുന്നു. സെന്റ് കിറ്റ്‌സ് 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പിക്കുകയും ചെയ്തു.