സ്വപ്നങ്ങളെ കീഴടക്കാൻ കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്കിൽ പോകുന്നത് ആറ് യുവതികൾ
ബൈക്കിൽ ഡൽഹിയിലേക്ക് ഒരു യാത്ര, ഏതൊരു പെൺകുട്ടിയുടെയും സ്വപനമാണ്. എന്നാൽ ഇത്തരത്തിൽ ബൈക്കോടിച്ച് ആ ആഗ്രഹം പൂർത്തിയാക്കിയിരിക്കുന്നത് ഒരാളല്ല…ആറു യുവതികളാണ്. കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്കോടിച്ച് പോകാൻ ഇവരെ സഹായിച്ചത് മറ്റാരുമല്ല ഫെഡറൽ ബാങ്കാണ്.’ഫെഡറൽ മോട്ടോർ സൈക്കിൾ എക്സ്പഡീഷൻ’ എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ എറണാകുളം മറൈന്‍ഡ്രൈവിലെ ഫെഡറല്‍ ടവേഴ്സില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ഫെഡറൽ ബാങ്ക് ജീവനക്കാരായ ആറു യുവതികളാണ് ഡൽഹിയിലേക്കുള്ള യാത്രക്കായി എത്തിയത്.
ബൈക്കുകളും യാത്രയ്ക്കാവശ്യമായ വസ്ത്രങ്ങളും ഹെൽമെറ്റുകളും താമസിക്കാൻ ആവശ്യമായ മുറികളുമടക്കം എല്ലാ സൗകര്യങ്ങളും ഫെഡറൽ ബാങ്ക് അധികൃതരാണ് നൽകുക. സ്ത്രീ ശാക്തീകരണം മുന്നിൽ കണ്ടുകൊണ്ടും സ്ത്രീ സൗഹൃദ ബാങ്കാണ് ഇതെന്ന് അറിയിക്കുന്നതിനുമായാണ് ഈ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്. മെര്ലിന് ഹാംലെറ്റ്, സംഗീത ശിഖാമണി, എന്‍. ലാവണ്യ, സൂര്യ, ഫെബിന, സീത നായര്‍ എന്നിവരാണ് യാത്രാസംഘത്തിലുള്ളത്. ഇവരിൽ ഒരാളൊഴികെ അഞ്ച് പേരും മലയാളികളാണ്.
20 ദിവസംകൊണ്ട് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് 3,000 കിലോമീറ്റര്‍ ബൈക്ക് യാത്ര നടത്തുന്ന ഇവർ കോയമ്പത്തൂര്‍, സേലം, ബെംഗളൂരു, കോലാപുര്‍, പുണെ, മുംബൈ, അഹമ്മദാബാദ്, ഗുജറാത്ത്, രാജസ്ഥാന് എന്നി സ്ഥലങ്ങളിലൂടെയാണ് ഡൽഹിയിലേക്ക് പോകുന്നത്.