പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക സേവനം

August 31, 2018

കേരളത്തെ ഒന്നാകെ ഉലച്ച മഹാപ്രളയത്തില്‍ അനേകര്‍ക്കാണ് നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചത്. പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ പൂര്‍ണ്ണമായി നശിക്കുകയോ ചെയ്തവര്‍ക്കായി പ്രത്യേക സേവനം ഒരുക്കുന്നു. ശനിയാഴ്ച ആലുവ കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക ക്യാംപ് സംഘടിപ്പിക്കുമെന്ന് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ വ്യക്തമാക്കി.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.passportindia.gov.in അല്ലെങ്കില്‍ എംപോര്‍ട്ട് സേവ ആപ് മുഖേന പാസ്‌പോര്‍ട്ട് പുതുക്കാനായി അപേക്ഷിക്കണം. ഫീസ് അടയ്‌ക്കേണ്ടതില്ല. തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ച പാസ്‌പോര്‍ട്ടുമായി നേരിട്ട് ആലുവ, കോട്ടയം കേന്ദ്രങ്ങളില്‍ എത്തണം. എല്ലാ ജില്ലകളിലുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ട് ഓഫീസായി ആര്‍പിഒ കൊച്ചിന്‍ തിരഞ്ഞെടുക്കണം. പാസ്‌പോര്‍ട്ട് പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും ലഭിക്കുന്ന പ്രത്യേക രേഖയും സമര്‍പ്പിക്കണം. മറ്റ് രേഖകള്‍ ആവശ്യമില്ല.
സംശയങ്ങള്‍ക്ക് വിളിക്കുക- 9447731152