സ്വന്തക്കാരുടെ നമ്പർ എഴുതി സൂക്ഷിച്ചിരിക്കുന്നത് പാസ്‌പോർട്ടിൽ; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി വീഡിയോ

November 4, 2023

രസകരവും കൗതുകകരവുമായ നിരവധി വീഡിയോകൾ നമ്മൾ എന്നും സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പാസ്‌പോർട്ട് ടെലിഫോൺ ഡയറക്ടറിയാക്കി മാറ്റി എന്ന കമന്റോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഫോൺ നമ്പറുകളും പേരുകളും നിറഞ്ഞ പാസ്‌പോർട്ടിന്റെ പേജുകൾ മറിച്ചിടുന്നത് വീഡിയോയിൽ കാണാം.
കേരളത്തില്‍ തന്നെയാണ് സംഭവം നടന്നിരിക്കുന്നത്. ( man turns passport into telephone directory )

പാസ്പോര്‍ട്ടിന്റെ അവസാന പേജിലാണ് തന്റെ സ്വന്തക്കാരുടെയും ബന്ധുക്കളുടെയും ഫോണ്‍ നമ്പറുകള്‍ വ്യക്തമായി രേഖപ്പെടുത്തിയത്. പാസ്പോര്‍ട് ഓഫീസര്‍ക്ക് ചിരിക്കണോ കരയണോ എന്ന കൺഫ്യൂഷനായിരുന്നു. ഏതായാലും ഒട്ടും വൈകാതെ പാസ്പോര്‍ട്ടിന്റെ വിഡിയോ എടുത്തു.

Read also: “എല്ലാ സംഭവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

@Nationalist2575 എന്ന എക്സ് ഉപയോക്താവാണ് വിഡിയോ എക്സ്‌വോളില്‍ പങ്കുവെച്ചത്. ഇതോടെ സംഗതി വൈറലായി. സോഷ്യല്‍മീഡിയയ്ക്ക് ചിരി പടർത്തിയിരിക്കുകയാണ് വീഡിയോ. “ഒരു വ്യക്തിയുടെ പാസ്‌പോർട്ട് പുതുക്കാൻ വന്നതിന്റെ ഞെട്ടലിൽ നിന്ന് കേരളത്തിലെ പാസ്‌പോർട്ട് ഓഫീസർ ഇതുവരെ കരകയറിയിട്ടില്ല” എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.

Story highlights- man turns passport into telephone directory