“എല്ലാ സംഭാവനകൾക്കും നന്ദി”; പത്താം വാർഷികത്തിൽ കമ്പനി നൽകിയ സമ്മാനങ്ങൾ അൺബോക്സ് ചെയ്ത് ആപ്പിൾ ജീവനക്കാരൻ

October 30, 2023
Apple Employee Unboxes Gift By Company

ജീവനക്കാരെ സംബന്ധിച്ചിടത്തോളം തൊഴിൽ വാർഷികങ്ങൾ എപ്പോഴും ഏറെ പ്രത്യേകതകൾ നിറഞ്ഞ ദിവസം തന്നെയാണ്. സാധാരണഗതിയിൽ, ആളുകൾ ചെറിയ സമ്മാനമോ ബോണസോ പാർട്ടിയോ നൽകിയാണ് ഈ ദിവസം ആഘോഷിക്കാറുള്ളത്. ഈ അവസരം ജീവനക്കാരനെ അഭിനന്ദിക്കാനും നല്ല തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്നു. അടുത്തിടെ, ആപ്പിളിലെ ഒരു ജീവനക്കാരൻ കമ്പനിയിൽ 10 വർഷത്തെ നാഴികക്കല്ല് പൂർത്തിയാക്കിയതായും ഈ അവസരത്തിൽ ടെക് ഭീമനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ടിം കുക്കിൽ നിന്ന് തനിക്ക് ലഭിച്ച സമ്മാനങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. (Apple Employee Unboxes Gift By Company On His work Anniversary)

ആപ്പിളിൽ ഹ്യൂമൻ ഇന്റർഫേസ് ഡിസൈനറായി പ്രവർത്തിക്കുന്ന മാർക്കോസ് അലോൺസോ, എക്‌സിൽ വീഡിയോയും സമ്മാനത്തിന്റെ ചിത്രങ്ങളും പങ്കിട്ടിരുന്നു. വിഡിയോയിൽ, അലുമിനിയം കൊണ്ടുള്ള ഒരു സോളിഡ് മെറ്റൽ മെമന്റോ കാണാം. അതിന്റെ പുറത്ത് ആപ്പിൾ ലോഗോയും ഉണ്ട്. കൂടാതെ, പത്തുവർഷത്തെ വാർഷികത്തെ സൂചിപ്പിക്കുന്ന “10” എന്നതിനൊപ്പം ജീവനക്കാരന്റെ പേരും പത്തുവർഷത്തെ സേവനം പൂർത്തിയാക്കിയ തീയതിയും അതിൽ കൊത്തിവച്ചിട്ടുണ്ട്. വീഡിയോയിലെ ബോക്‌സ് ആപ്പിൾ ഉപകരണത്തിന്റെ ബോക്‌സിന് സമാനമാണ്.

Read also: ഗർബ കളിക്കിടെ ഹൃദയാഘാതമരണങ്ങൾ; സംഭവിച്ചതെങ്ങനെ, കാരണങ്ങൾ അറിയാം!

“ഈ നാഴികക്കല്ലിൽ എത്തിയതിന് അഭിനന്ദനങ്ങൾ. നിങ്ങൾ ചെയ്ത ജോലികൾ, നിങ്ങൾ നേരിട്ട വെല്ലുവിളികൾ, നിങ്ങൾ സാധ്യമാക്കിയ മുന്നേറ്റങ്ങൾ. ഇവയെല്ലാം ആപ്പിളിന്റെ ദൗത്യത്തിന് അഗാധവും ശാശ്വതവുമായ സംഭാവന നൽകുന്നു. ആപ്പിളിലെ എല്ലാവരുടെയും പേരിൽ, ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയിലേക്ക് നിങ്ങൾ കൊണ്ടുവന്ന എല്ലാ സംഭാവനകൾക്കും നന്ദി” എന്ന കുറിപ്പോടെയാണ് സമ്മാനങ്ങൾ നൽകിയത്.

Story highlights: Apple Employee Unboxes Gift By Company On His work Anniversary