വ്യത്യസ്ഥമായ ബിരുദ ആഘോഷവുമായി ഒരു പെൺകുട്ടി…ചിത്രങ്ങൾ കാണാം

August 8, 2018

ഓരോ ആഘോഷങ്ങളും വിത്യസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ തന്റെ ബിരുദ വിജയം  ഗംഭീരമാക്കാൻ വ്യത്യസ്തമായ ആശയവുമായി എത്തിയിരിക്കുകയാണ് മെക്കൻസിയ അലക്സിസ് നോളണ്ട് എന്ന പെൺകുട്ടി. എല്ലാവരും ആഘോഷങ്ങൾ കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും ചിലവഴിക്കാൻ ഇഷ്‌ടപ്പെടുമ്പോൾ വന്യ ജീവി സങ്കേതത്തിലെ മുതലകളോടൊപ്പം തന്റെ വിജയം ആഘോഷിക്കാനാണ് നോളണ്ട് എത്തിയത്.

നിരവധി ജീവികളുടെ ആവാസകേന്ദ്രമായ വന്യജീവി കേന്ദ്രത്തിലേക്കാണ് ബിരുദം നേടിയ ശേഷം നോളണ്ട് ആദ്യം പോയത്. ടെക്‌സാസിലെ എം ആൻറ് എം യൂണിവേഴ്‌സിറ്റിയിൽ നിന്നും വൈൽഡ് ലൈഫ് ആൻറ് ഫിഷറീസ് എന്ന വിഷയത്തിലാണ്  നോളണ്ട്  ബിരുദം നേടിയത്. അതുകൊണ്ടു തന്നെ ഇത്തരം ജീവികളെ തനിക്ക് വലിയ ഇഷ്ടമാണെന്നും ഇവയെ പേടിക്കേണ്ടതില്ലെന്നും, താൻ ഇവർക്കൊപ്പം സമയം ചിലവഴിക്കാറുണ്ടെന്നും  നോളണ്ട് പറഞ്ഞു.

ടെക്സ എന്ന പേരുള്ള മുതലയ്‌ക്കൊപ്പം ചേർന്നായിരുന്നു മെക്കൻസിയ നോളണ്ട് തന്റെ വിജയം ആഘോഷമാക്കിയത്. മുതലയ്‌ക്കൊപ്പമുള്ള  ഫോട്ടോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം പെൺകുട്ടിയുടെ ഈ വ്യത്യസ്ഥ ആഘോഷത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയത്.