അനിമൽ ഹിറ്റായതോടെ പ്രതിഫലം 4 കോടിയെന്ന് റിപ്പോർട്ടുകൾ; രസകരമായ പ്രതികരണവുമായി രശ്‌മിക മന്ദാന

February 8, 2024

ആണധികാരത്തിന്റെയും കരുത്തിന്റെയും കഥപറഞ്ഞ അനിമൽ പോലുള്ള സിനിമകളായിരുന്നു പോയവർഷം ബോളിവുഡിൽ അരങ്ങുവാണത്. ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനം തുടരുകയാണ്. ബോളിവുഡിൽ തന്റെ ശ്രദ്ധേയ സാന്നിധ്യം രശ്‌മിക മന്ദാന അനിമൽ എന്ന ചിത്രത്തിലൂടെ അടയാളപ്പെടുത്തി. രശ്മികയുടെ കഥാപാത്രത്തെക്കുറിച്ചും പ്രതിഫലത്തെക്കുറിച്ചുമൊക്കെ നിരവധി ചർച്ചകളുണ്ടായിരുന്നു.

ഏറ്റവുമൊടുവിൽ അനിമൽ ഹിറ്റായതോടെ രശ്‌മികയുടെ പ്രതിഫലം നാലുകോടിയായി ഉയർന്നു എന്നതാണ് പ്രചരിക്കുന്നത്. ഇത് സത്യമാണെന്ന് കരുതി ആരാധകരും ഏറ്റെടുത്തതോടെ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രസകരമായി പ്രതികരിക്കുകയാണ് നടി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രശ്‌മിക പ്രതിഫലത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ‘ഇതെല്ലാം കണ്ടതിന് ശേഷം എനിക്കിത് യാഥാർഥ്യത്തിൽ പരിഗണിക്കണമെന്ന് തോന്നുന്നു. നിർമാതാക്കൾ ചോദിച്ചാൽ ഞാൻ പറയും, പുറത്തുള്ള മാധ്യമങ്ങൾ ഇങ്ങനെയാണ് സാർ പറയുന്നത്. അതുകൊണ്ട് ഞാൻ അവർ പറയുന്നതിനനുസരിച്ച് ജീവിക്കാമെന്ന് കരുതുന്നു. അല്ലാതെ ഞാൻ എന്ത് ചെയ്യാനാ?’- രശ്‌മിക കുറിക്കുന്നു.

Read also: ‘വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ’; മുന്നിലെത്തിയത് സരിഖാനിയുടെ ധ്രുവക്കരടി!

ഇതോടെ രശ്‌മികയുടെ പ്രതിഫലത്തെ സംബന്ധിച്ചുള്ള ചർച്ചകൾ അവസാനിച്ചിരിക്കുകയാണ്. അതേസമയം, സന്ദീപ് റെഡ്ഡി വംഗയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് അനിമൽ. രൺവീർ സിംഗായിരുന്നു ചിത്രത്തിൽ നായകൻ. രശ്‌മിക മന്ദാന നായികയായി എത്തിയ ചിത്രത്തിൽ ബോബി ഡിയോൾ വില്ലനായി എത്തി.

Story highlights- rashmika mandana about comments on her income