പ്രളയക്കെടുതി: കുറഞ്ഞ നിരക്കില്‍ എന്‍എച്ച്ബിയുടെ ഭവന വായ്പ

August 30, 2018

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് നാഷ്ണല്‍ ഹൗസിങ് ബാങ്കിന്റെ സഹായഹസ്തം. 200 കോടി രൂപയുടെ റീഫിനാന്‍സ് കേരളത്തിന് നല്‍കാനാണ് അധികൃതരുടെ തീരുമാനം. മഹാപ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനും പുതിയ വീടുകള്‍ പണിയുന്നതിനുമായാണ് കുറഞ്ഞ പലിശനിരക്കിലുള്ള വായ്പ അനുവദിച്ചത്.

ആവശ്യമനുസരിച്ച് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കുന്നത് മുതല്‍ വായ്പാ തിരിച്ചടവിന്റെ തവണകള്‍ പുനഃക്രമീകരിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും എന്‍എച്ച്ബിയുടെ പ്രഖ്യാപനത്തിലുണ്ട്. നിലവിലുള്ള ഭവന വായ്പകള്‍ വീടുനിര്‍മ്മിക്കുന്നതിനായി ആവശ്യമെങ്കില്‍ ടോപ്പ് അപ്പ് ചെയ്യാനുള്ള സൗകര്യവും ബാങ്ക് ഒരുക്കും.

സംസ്ഥാനമൊട്ടാകെ പ്രളയക്കെടുതി കാര്യമായി തന്നെ ബാധിച്ചു. കാര്‍ഷിക മേഖലയ്ക്കാണ് കനത്ത നാശം സംഭവിച്ചത്. നിരവധി പേരുടെ കൃഷ്ടിയങ്ങള്‍ക്ക് പ്രളയക്കെടുതിയില്‍ ഗുരുതരമായ പരിക്കേറ്റു. അനേകരുടെ ഭവനം പ്രളയം പൂര്‍ണ്ണമായും കവര്‍ന്നു. കേരളത്തിന്റെ അതിജീവനത്തിനായി ഒരുമയോടെ മുന്നേറുകയാണ് മലയാളികള്‍. അതോ സമയം ബാങ്കിങ് സേവനങ്ങളെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്. പുതിയ ഡെബിറ്റ് കാര്‍ഡുകള്‍, ചെക്ക് ബുക്ക്, ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് തുടങ്ങിയവയ്ക്കുള്ള ഫീസും ഒഴിവാക്കി.