ജോ റൂട്ടിനോട് പകരം വീട്ടി വീരാട് കൊഹ്‌ലി; വീഡിയോ കാണാം

August 2, 2018

ഇന്ത്യാ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്‍മാര്‍ ആണ് വീരാട് കോഹ്‌ലിയും ജോ റൂട്ടും.  ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണയും കളിയിൽ ഏറെ ശ്രദ്ദിക്കപ്പെട്ടത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെ നിലം പരിശാക്കി ഇന്ത്യ മടങ്ങിയപ്പോൾ റൂട്ടിനെ കോഹ്‌ലി റൺ ഔട്ട് ആക്കിയിരുന്നു. സെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെയാണ് റൂട്ടിനെ ഇന്ത്യൻ നായകൻ നിലം പരിശാക്കിയത്.

പിന്നീട് റൂട്ടിന് ശേഷം വന്നവരൊന്നും ക്രീസില്‍ നിലയുറപ്പിച്ചിരുന്നില്ല . ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 9 വിക്കറ്റിന് 285 എന്ന നിലയിലാണ് കളി അവസാനിച്ചത്. നാല് വിക്കറ്റ് വീഴ്ത്തി അശ്വിനും രണ്ട് വിക്കറ്റ് വീഴ്ത്തി ഷമ്മിയും ബൗളിംഗില്‍ തിളങ്ങി. ഉമേശ് യാദവും ഇശാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതവും എടുത്തത് ഇന്ത്യക്ക് കൂടുതൽ കരുത്ത് പകർന്നു.