‘തട്ടിൻപുറത്ത് അച്ചുത’നായി കുഞ്ചാക്കോ എത്തുന്നു; പുതിയ ചിത്രം ഉടൻ

August 1, 2018

‘എൽസമ്മ എന്ന ആൺകുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് ശേഷം ലാൽജോസ് കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ‘തട്ടിൻപുറത്ത് അച്ചുതൻ’. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ലാൽജോസ് വീണ്ടും സംവിധാനത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്. ലാൽജോസ് കുഞ്ചാക്കോ കൂട്ടുകെട്ടിലെ സിനിമകളായ ‘എൽസമ്മ എന്ന ആൺകുട്ടിക്കും’ പുള്ളിപുലികൾക്കും തിരക്കഥ ഒരുക്കിയ എം സിദ്ധുരാജ് തന്നെയാണ് ഇതിനും തിരക്കഥ തയാറാക്കിയിരിക്കുന്നത്.

സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ക്രിസ്തുമസിം തിയേറ്ററിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണ് ഇതെന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. അതേസമയം  കുഞ്ചാക്കോ ബോബന്റേതായി പുറത്തിറങ്ങാൻ ‘ജോണി ജോണി എസ് അപ്പ’, ‘മാംഗല്യം തന്തുനാനേനാ’  എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.

സൗമ്യ നന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മാംഗല്യം തന്തുനാനേനാ’യുടെ ചിത്രീകരണം പൂർത്തിയായി. കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ്ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ചെമ്പൈ’ എന്ന ഡോക്യൂമെന്ററിയ്ക്ക് ദേശീയ അവാർഡ് നേടിയ സൗമ്യ നന്ദന്റെ ആദ്യത്തെ ചിത്രമാണ് ‘മാംഗല്യം തന്തുനാനേനാ’.

 

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!