മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ലാലു അലക്സ്…

August 7, 2018

ഒരു കുട്ടനാടൻ ബ്ലോഗ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്  കഴിഞ്ഞ ദിവസം നടന്നു. നിരവധി താര  നിരകൾ അണിനിരന്ന ചടങ്ങിൽ മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മലയാളികളുടെ പ്രിയപ്പെട്ട നടൻ ലാലു അലക്സ്…

”മഹാനടൻ, എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ. എന്നോടെപ്പോഴും പ്രത്യേക സ്നേഹം അദ്ദേഹത്തിനുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം പരോൾ എന്ന സിനിമയിൽ അഭിനയിച്ചു. അതൊരു അതിഥി വേഷമായിരുന്നു. അതിന് ശേഷം പരോൾ എന്ന സിനിമയിൽ അഭിനയിച്ചു. അതൊരു അതിഥി വേഷമായിരുന്നു. അതിന് ശേഷം കുറേ ദിവസം ഒന്നിച്ച് മമ്മൂട്ടിക്കൊപ്പം ചെലവഴിച്ചു എന്നതാണ് ഈ സിനിമയിലെ എന്റെ ഏറ്റവും വലിയ ആനന്ദം.ഇതില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലാണ് ഞാൻ എത്തുന്നത്.

ഈ സിനിമയുടെ പാട്ടും ടീസറുമൊക്കെ കണ്ടപ്പോൾ ഞാൻ ജോഷി സാറിനോട് ചോദിച്ചു, ‘സാർ, സംഘം എന്ന സിനിമയിൽ ഇതുപോലെ വള്ളവും കായലുമൊക്കെയായിരുന്നു പശ്ചാത്തലം. ആ സിനിമയിലെ മമ്മൂട്ടിക്ക് ഇതിനേക്കാൾ പ്രായം കൂടുതൽ ഉണ്ടായിരുന്നോ?’ അതാണ് ഡെഡിക്കേഷൻ. എല്ലാവരും ചോദിക്കും എന്താണ് മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം. അതൊരു ഡെഡിക്കേഷനാണ്. എനിക്ക് അറിയ…ഒരു നടൻ, അദ്ദേഹം മമ്മൂട്ടിയുടെ വലിയ ആരാധകനാണ്. മമ്മൂട്ടിയോടുള്ള അമിത ഇഷ്ടംകൊണ്ട് അദ്ദേഹം പറഞ്ഞു, ‘‘അഭിനയം മമ്മൂട്ടിക്ക് ഭ്രാന്ത് ആണെന്ന്.’ കുട്ടനാടൻ ബ്ലോഗ് ഈ ഓണത്തിന് നല്ലൊരു സദ്യ തന്നെയായിരിക്കും. രണ്ട് വർഷത്തെ കഠിനാദ്ധ്വാനമുണ്ട് സേതുവിന്.അതിന്റെ ഫലം ചിത്രത്തിന് ലഭിക്കും”. ലാലു അലക്സ് പറഞ്ഞ് നിർത്തി.

സ്വതന്ത്ര സിനിമ സംവിധായകനായ സേതു തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്തെ ആളുകളുടെ ജീവിതം കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ ഹരി എന്ന വ്യക്തിയായാണ് മമ്മൂട്ടി എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെമ്മറീസിന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ഒരു കുട്ടനാടൻ ബ്ലോഗ്. പ്രദീപ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീത സംവിധാനം നിശ്ചയിച്ചിരിക്കുന്നത് ശ്രീനാഥാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിർവഹിക്കുന്നത് ബിജിപാലാണ്.

മല്ലൂസിങ്ങ്, റോബിൻഹുഡ്, അച്ചായൻസ് തുടങ്ങി  ഒരുപാട്  ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്.