പുതിയ പ്രണയ കഥയുമായി ‘മൻമർസിയാൻ’; പുതിയ ലിറിക്കൽ വീഡിയോ കാണാം

August 10, 2018

അനുരാഗ് കശ്യപ് ഒരുക്കുന്ന പുതിയ ചിത്രം ‘മന്‍മര്‍സിയാന്‍’  പുതിയ ലിറിക്കൽ വീഡിയോ പുറത്തുവിട്ടു. ‘ചോഞ്ച് ലാധിയാന്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് ഷെല്ലിയാണ്. അമിത് ത്രിവേദി സംഗീതം നൽകിയിരിക്കുന്ന  ഗാനം ആലപിച്ചിരിക്കുന്നത് ഹര്‍ഷദീപ് കൗറും ജാസിം ശര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് അഭിഷേക് ബച്ചനാണ്. മന്‍മര്‍സിയാനിൽ അഭിഷേകിന്റെ നായികയായി വേഷമിടുന്നത്  താപ്സി പന്നുവാണ്. സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രം ‘സഞ്ജു’വിലൂടെ ശ്രദ്ധേയനായ വിക്കി കൗശലും ചിത്രത്തിൽ അഭിഷേകിനും തപ്സിക്കുമൊപ്പം പ്രധാനവേഷത്തിലെത്തുന്നുണ്ട് .

ത്രികോണ പ്രണയ കഥയാണ് ചിത്രത്തിന്റെ  ഇതിവൃത്തം. അനുരാഗ് കശ്യപ് ഒരുക്കുന്ന ചിത്രം ഫാന്റം ഫിലിംസാണ് നിര്‍മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തുന്ന ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ത്രികോണ പ്രണയ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം…