നിഗൂഢതകൾ ബാക്കിയാക്കി ‘ഓള്’ വരുന്നു…ചിത്രത്തിന്റെ ടീസർ കാണാം

August 9, 2018

ദേശീയ പുരസ്‌കാര ജേതാവും മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളുമായ ഷാജി എന്‍ കരുൺ  നീണ്ട ഇടവേളയ്ക്ക് ശേഷം  സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓള്’.  ഷെയ്ൻ നിഗവും എസ്തറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ രണ്ട്  മിനിറ്റ് ദൈർഘ്യമുള  ടീസർ  ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ടീസർ പങ്കുവെച്ചത്.

ദേശീയ പുരസ്കാരമുൾപ്പെടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഷാജി എൻ കരുണൻ അഞ്ച് വർഷങ്ങൾക്ക് ശേഷം നിർമ്മിക്കുന്ന ചിത്രത്തിൽ വിരിയുന്ന അത്ഭുതങ്ങൾ കാണാൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘കിസ്‍മത്ത്’, ‘സൈറാ ഭാനു’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഷൈനിന്റെ പുതിയ ചിത്രത്തിനായും ആരാധകർ കാത്തിരിക്കുകയാണ്.

വളരെയധികം പ്രതീക്ഷകൾ നൽകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!