താരനിരകളെ അണിനിരത്തി രാഹുലിന്റെ ‘ഡാകിനി’ എത്തുന്നു

August 6, 2018

കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ രാഹുല്‍ റിജി നായരുടെ പുതിയ ചിത്രം ഉടൻ. ‘ഒറ്റമുറി വെളിച്ച’ത്തിന് ശേഷം ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഡാകിനി’. ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തിരക്കഥയും സംവിധാനവും രാഹുൽ റിജി നായർ നിർവഹിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് , ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ, ശ്രീലത ശ്രീധരന്‍, അലന്‍സിയര്‍, ഇന്ദ്രന്‍സ്, പോളി വത്സന്‍, സേതുലക്ഷ്മി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ  ബി രാകേഷ് , സന്ദീപ് സേനന്‍ , അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇവർക്കൊപ്പം നിര്‍മാണത്തിനു ബി. രാകേഷിന്റെ യൂണിവേഴ്സല്‍ സിനിമയും കൂടെയുണ്ട്. അലക്സ് പുളിക്കല്‍ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്ക്  ചിത്ര സംയോജനം  ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്. ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നത് രാഹുല്‍ രാജാണ്‌. അടുത്ത ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2018 അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിംസാണ് ‘ ഡാകിനി ‘ വിതരണം ചെയ്യുക.