ആരാധകർക്കൊപ്പം സെൽഫിയെടുത്തും, കൂടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കിയും ബോളിവുഡ് താരം; വൈറലായ വീഡിയോ കാണാം

August 10, 2018

തങ്ങളുടെ ഇഷ്ടതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കാൻ ഏതറ്റം വരെയും പോകുന്നവരാണ് ഇന്ത്യൻ ആരാധകർ. അത്തരത്തിൽ തങ്ങളുടെ അടുത്തെത്തിയ ബോളിവുഡിന്റെ പ്രിയ താരം രൺവീർ സിങ്ങിനൊപ്പമുള്ള ആരാധകരുടെ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുംബൈയില്‍ ഒരു ഷോപ്പിന്റെ ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. ഷോപ്പിൽ  നിന്നും പുറത്തിറങ്ങിയ താരത്തിനൊപ്പം സെല്‍ഫി എടുക്കാനും താരത്തെ കാണുന്നതിനുമായി ആരാധകരുടെ വൻ നിരയായിരുന്നു.

തിക്കിലും തിരക്കിലും തനിക്കൊപ്പം ഫോട്ടോയെടുക്കാനെത്തിയ ആരാധികമാർക്കൊപ്പം ഫോട്ടോ എടുക്കാനും അവർക്ക്  സംരക്ഷണം നൽകാനും താരം മറന്നില്ല. എന്നും ആരാധകര്‍ക്കൊപ്പം ചിലവഴിച്ച് മൃതുസമീപനം സ്വീകരിക്കുന്ന താരമാണ് രണ്‍വീര്‍. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിപ്പോകാനായി രണ്‍വീര്‍ കാറിനടുത്തേക്ക് എത്തിയപ്പോഴാണ് ആരാധകര്‍ സെല്‍ഫിക്കായി താരത്തിന്റെ പക്കലേക്ക് കൂട്ടത്തോടെ എത്തിയത്.സെല്‍ഫിയ്ക്കായി എത്തിയ ആരെയും നിരാശരാക്കാതിരുന്ന താരം  എല്ലാവർക്കുമൊപ്പം നിന്ന് ഫോട്ടോയെടുത്തു

ഓരോരുത്തര്‍ക്കുമൊപ്പം നിന്ന് രണ്‍വീര്‍ ഫോട്ടോ എടുത്തു, ഇതിനിടയില്‍ നിരവധി  ആരാധികമാരും താരത്തിനൊപ്പം സെല്‍ഫി  എടുക്കാൻ എത്തിയിരുന്നു. എന്നാൽ  ഈ സമയത്ത് ഒരു യുവാവ് സെല്‍ഫിക്കായി വന്നു. അതേസമയം  രണ്‍വീര്‍ യുവാക്കളോട്  കുറച്ചുസമയം കാത്തുനില്‍ക്കാനും നീങ്ങി നില്‍ക്കാനും ആവശ്യപ്പെട്ടു. സെൽഫിയെടുക്കാനെത്തിയ ആരാധികമാരെ സംരക്ഷിച്ച ബോളിവുഡ് താരം രണ്‍വീര്‍ സിംഗാണ് ഇപ്പോള്‍ സോഷ്യൽ മീഡിയിൽ താരമായിരിക്കുന്നത്.

Ranveer Singh At JACK & JONES Store | Ranveer Singh Out For Shopping

A post shared by ?? (@bollywood.loverss_) on