രസകരമായ ‘അമ്മക്കഥകള്‍’ പങ്കുവെച്ച് സെറീന വില്യംസ്

August 29, 2018

ലോകത്തിലെതന്നെ ടെന്നീസ് ഇതിഹാസമാണ് സെറീന വില്യംസ്. വിവിധ രാജ്യങ്ങളിലായി ഈ താരത്തിനുള്ള ആരാധകരും ഏറെ. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് ഈ കായികതാരം. മികച്ച ടെന്നീസ് കായികതാരം എന്നതിനപ്പുറം മാതൃകാപരമായ ഒരു അമ്മകൂടിയാണ് സെറീന. മാതൃത്വത്തിന്റെ ഭംഗിയും മാതൃത്വം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം ഇടയ്ക്കിടെ ഈ കായികതാരം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. സെറീനയുടെ അമ്മാനുഭവങ്ങള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്ന പ്രതികരണങ്ങളും മികച്ചതാണ്.

സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും തരംഗമായിരിക്കുകയാണ് സെറീന വില്യംസിന്റെ അമ്മക്കഥകള്‍. സ്വന്തം മാതൃത്വാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം പുതിയ ഒരു ആഹ്വാനവും സെറീന ട്വിറ്ററിലൂടെ മുന്നോട്ടുവെയ്ക്കുന്നു. ഓരോ അമ്മമാരും തങ്ങളുടെ മാതൃത്വാനുഭവങ്ങള്‍ പങ്കുവെയ്ക്കാനാണ് സെറീന ആവശ്യപ്പെടുന്നത്. മകള്‍ ഒളിംപ്യയുമായുള്ള തന്റെ ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവെച്ചതിനുശേഷമാണ് മറ്റ് അമ്മമാരോടും സെറീന ഇക്കാര്യം ആവശ്യപ്പെട്ടത്. ഒളിംപ്യയുമായി വിമാനത്തില്‍ പോയപ്പോഴുണ്ടായ രസകരമായ അനുഭവമാണ് സെറീന ട്വിറ്ററില്‍ പങ്കുവെച്ചത്.

സെറിനയുടെ പോസ്റ്റ് നിമിഷങ്ങള്‍ക്കൊണ്ടുതന്നെ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. പതിവ് തെറ്റാതെ സെറീനയുടെ ഈ പോസ്റ്റിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരവധി അമ്മമാര്‍ സ്വന്തം മാതൃത്വാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ തയാറായി. മനസിനെ ഏറെ സ്പര്‍ശിക്കുന്നതും രസകരവുമായ അനുഭവങ്ങളായിരുന്നു അവയിലേറെയും.

പതിനൊന്ന് മാസമാണ് സെറീനയുടെ മകള്‍ ഒളിംപ്യയുടെ പ്രായം. ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ താരമാണ് ഒളിംപ്യ. ഈ കൊച്ചുതാരത്തിന്റെ ഇന്‍സ്റ്റഗ്രാം ഇതിനോടകം തന്നെ നാലുലക്ഷത്തിലധികം പേരാണ് പിന്തുടരുന്നത്. ഒളിംപ്യയുടെ മനോഹരമായ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ സെറീന പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഇവയ്‌ക്കൊക്കെയും ലഭിക്കുന്നത്.

View this post on Instagram

She was ready to go!!!! @olympiaohanian

A post shared by Serena Williams (@serenawilliams) on