നാടൻ ലുക്കിൽ അനുഷ്‌ക ശർമ്മ; ആരാധകരെ ഞെട്ടിച്ച ‘സൂയി ധാഗ’യുടെ ട്രെയ്‌ലർ കാണാം

August 14, 2018

ബോളിവുഡിന്റെ പ്രിയ താരം അനുഷ്ക ശർമ്മ വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രം സൂയി ധാഗയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ബോളിവുഡിന് നിരവധി മികച്ച സിനിമകൾ സമ്മാനിച്ച ശരത് കതാരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് വരുൺ ധവാനാണ്.

മധ്യവയസ്കയായ ഗ്രാമീണ സ്ത്രീയുടെ രൂപത്തിൽ  അനുഷ്‍ക ശര്‍മ്മ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബോളിവുഡിന്റെ പ്രിയ താരങ്ങളായ  അനുഷ്‍ക ശര്‍മ്മയും വരുണ്‍ ധവാനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന  പ്രത്യേകതയും സൂയി ധാഗയ്ക്കുണ്ട്. രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്തംബര്‍ 28ന് റിലീസ് ചെയ്യും.