മുൻ പ്രധാന മന്ത്രി എ ബി വാജ്‌പേയി അന്തരിച്ചു

August 16, 2018

മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എബി വാജ്പേയി അന്തരിച്ചു. 93 വയസ്സായിരുന്നു. അന്ത്യം ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മെഡിക്കൽ സയൻസസിൽ  ആശുപത്രിയിൽ. മൂന്ന് തവണ പ്രധാന മന്ത്രിയായിരുന്നു. ദില്ലിയിലെ എയിംസിൽ  കഴിഞ്ഞ ഒമ്പതാഴ്ചയായി വാജ്പേയി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ ആരോ​ഗ്യനില വളരെ മോശമായതായി ആശുപത്രി അധികൃതർ നേരത്തെ അറിയിച്ചിരുന്നു  അറിയിച്ചു. വാർധക്യ സഹജമായ രോഗത്തെത്തുടർന്ന് കഴിഞ്ഞ ജൂൺ 11 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ പീയുഷ് ഗോയല്‍, സ്മൃതി ഇറാനി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം എയിംസിലെത്തി വാജ്‌പേയിയെ  സന്ദര്‍ശിച്ചിരുന്നു.