‘ഇത് കേരളം ഡാ’!! മഴക്കെടുതിയിൽ കാണാതായ രേഖകൾ കണ്ടെത്തുന്നതിനായി പുതിയ വെബ്സൈറ്റ് നിർമ്മിച്ച് യുവാക്കൾ..
പ്രളയം ഒഴുക്കിക്കൊണ്ടുപ്പോയ സാധനങ്ങൾക്കും രേഖകൾക്കും വലിയ വിലകൊടുക്കേണ്ടി വരുമെന്ന തിരിച്ചറിവോടെയാണ് പ്രളയ കാലത്ത് നഷ്ടമായ രേഖകൾ കണ്ടെത്തുന്നതിനായി പുതിയ സംവിധാനവുമായി ഒരു കൂട്ടം യുവാക്കൾ എത്തിയത്. മിസിങ് കാർട്ടെന്ന പേരിൽ പുതിയ വെബ്സൈറ്റാണ് ദുരിതബാധിതരെ സഹായിക്കുന്നതിനായി ഇവർ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് കെ എസ് ഐ ടി സിയുടെ സ്റ്റാർട്ട് അപ്പ് കേന്ദ്രത്തിലെ ആളുകളാണ് ഈ ആധുനിക സംവിധാനവുമായി എത്തിയിരിക്കുന്നത്.
കേരളം വലിയൊരു ദുരന്തത്തിനാണ് ഈ അടുത്ത കാലത്ത് സാക്ഷ്യം വഹിച്ചത്. പക്ഷേ കേരളം ഒറ്റകെട്ടായി നിന്നതിന്റെ ഭാഗമായി മഹാപ്രളയത്തെ ഏറെക്കുറെ അതിജീവിച്ചുവരുകയാണ് കേരള ജനത. ഉയരാളുങ്കൽ സൈബർ പാർക്കിലെ സ്റ്റാർട്ടപ്പ് കമ്പനി ആരംഭിച്ച ഈ പരുപാടിയിൽ നഷ്ടപെട്ട സാധനങ്ങളെക്കുറിച്ചും കണ്ടുകിട്ടിയ സാധനങ്ങളെകുറിച്ചുമുള്ള വാർത്തകളാണ് നിറയെ. അടുത്തിടെ ആരംഭിച്ച ഈ പരുപാടിയിൽ ഇപ്പോൾ ആയിരക്കണക്കിന് പോസ്റ്റുകളാണ് എത്തിയിരിക്കുന്നത്. സാധനങ്ങൾ നഷ്ടപെട്ടവർക്കും അത് കണ്ടു കിട്ടിയവർക്കും പരസ്പരം പങ്കുവെക്കാനുള്ള സൗകര്യവും സൈറ്റിലുണ്ട്. പ്രളയ കാലത്ത് ഒഴുകിപോയ ആധാരങ്ങൾ അടക്കമുള്ള രേഖകളാണ് ഇപ്പോൾ സൈറ്റിൽ നിറയെ എത്തിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാംപുകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്കും കാര്യങ്ങൾ ഈ സൈറ്റിൽ ഷെയർ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാർ പ്രളയ ബാധിതർക്കായി ആരംഭിച്ച വെബ്സൈറ്റുമായി മിസിങ് ആകർട്ടിനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ദുരിതമനുഭവിക്കുന്ന കേരള ജനതയെ എത്രയും പെട്ടന്ന് പഴയ രീതിയിൽ എത്തിക്കുക എന്ന ലഷ്യത്തോടെ തുടങ്ങിയ ഈ പരുപാടി ആളുകൾക്ക് വളരെയേറെ സഹായമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി സ്കൂൾ വിദ്യാർത്ഥികൾ ചേർന്ന് പുതിയൊരു വെബ്സൈറ്റ് നേരത്തെ തുടങ്ങിയിരുന്നു. അതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.