കളിക്കളത്തിലെ സ്‌നേഹപ്രകടനം; കൈയടിച്ച് കാണികള്‍- വീഡിയോ

August 25, 2018

താരങ്ങളുടെ പ്രകടനം പല തരത്തില്‍ കാണികള്‍ക്ക് ആവേശമാകാറുണ്ട്. ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും കാണികള്‍ വിത്യസ്തമായൊരു സ്‌നേഹ പ്രകടനത്തിന് സക്ഷികളായി.

വുഷു സെമി ഫൈനല്‍ മത്സരം നടക്കുമ്പോളായിരുന്നു സംഭവം. വാശിക്കും മത്സരത്തനും പുറമെ സ്‌നേഹത്തിനും കളിക്കളത്തില്‍ സ്ഥാനമുണ്ടെന്ന വലിയ സന്ദേശം കണികള്‍കള്‍ക്ക് പകര്‍ന്ന നിമിഷം.

വുഷു താരം ഇര്‍ഫാന്‍ അഹങ്കാരിയാനും ഇന്ത്യന്‍ താരം സൂര്യ ഭാനു പ്രതാപും തമ്മിലായിരുന്നു മത്സരം. വീറും വാശിയുമേറിയ പോരാട്ടത്തില്‍ ഇന്ത്യന്‍ താരത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. കാല് നിലത്ത് കുത്താന്‍ പോലും സാധിക്കാത്ത അവസ്ഥയായി താരത്തിന്. മത്സരത്തില്‍ ഇറാന്‍ താരം വിജയിക്കുകയും ചെയ്തു.

മത്സര ശേഷം കാല് നിലത്ത് കുത്താന്‍ സാധിക്കാതിരുന്ന ഇന്ത്യന്‍ താരം സൂര്യയെ ഇര്‍ഫാന്‍ എടുത്തുയര്‍ത്തി കോര്‍ട്ടിന് വെളിയില്‍ എത്തിച്ചു. സൂര്യ ഭാനുവിനെ ഇന്ത്യന്‍ പരിശീലകരുടെ അടുക്കല്‍ ഏല്‍പിച്ച ശേഷമാണ് ഇര്‍ഫാന്‍ കളിക്കളം വിട്ടത്.
ഇര്‍ഫാന്റെ സ്‌നേഹപ്രകടനത്തിനുമുന്നില്‍ കാണികള്‍ക്ക് കൈയടിക്കാതിരിക്കാനായില്ല. മത്സരവിജയത്തേക്കാള്‍ സുന്ദരമായിരുന്നു ആ കാഴ്ച.

മത്സരത്തില്‍ 2-0 ത്തിനാണ് ഇര്‍ഫാന്‍ വിജയിച്ചത്. ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തെ 2-1 ന് തോല്‍പിച്ച് ഇര്‍ഫാന്‍ അഹങ്കാരിയാന്‍ സ്വര്‍ണ്ണ മെഡല്‍ നേടുകയും ചെയ്തു. ഇന്ത്യന്‍ താരം സൂര്യ ഭാനു പ്രതാപിനു വെങ്കലമെഡലാണ് ലഭിച്ചത്.