നാലാം പിറന്നാൾ ആഘോഷിച്ച് ‘അല്ലി’; വിശ്വസിക്കാനാവാതെ പൃഥ്വി

September 8, 2018

ലോകം മുഴുവനുമുള്ള മലയാളി ആരാധകർ കൊതിയോടെ കാണാൻ ആഗ്രഹിക്കുന്ന മുഖമാണ് പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മുഖം. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന താരങ്ങളാണ് പൃഥ്വിയും സുപ്രിയയും. അതുകൊണ്ടുതന്നെ മകളുടെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും മകളുടെ മുഖം മറച്ചുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവെക്കാറ്. ഇന്ന് നാലാം പിറന്നാൾ ആഘോഷിക്കുന്ന കുട്ടി താരത്തിന്റെ മുഖം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെയാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തിരിക്കുന്നതും.


“എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളർപ്പിച്ച എല്ലാവർക്കും നന്ദി”. സ്നേഹത്തിന്റെ ഭാഷയിൽ പൃഥ്വിരാജ് കുറിച്ചു. അലംകൃത എന്ന പേരിന്റെ അർഥം അലങ്കരിക്കപ്പെട്ടവൾ എന്നാണ്. സെൻസ് എന്നൊരു അർഥം കൂടിയുണ്ട് ഈ പേരിന്. സുപ്രിയയാണ് അലംകൃത എന്ന പേര് ഇട്ടത്. പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത ചിത്രത്തിനൊപ്പം അല്ലിക്ക് പിറന്നാൾ ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.