ചരിത്രം രചിച്ചു; ഇനി സമാധാനമായി മടങ്ങാം..

September 11, 2018

അവസാന ടെസ്റ്റിൽ ഓവലിൽ ഒരുപിടി റെക്കോർഡുകൾ കൂടി സ്വന്തം പേരിൽ ചേർത്തുവെച്ച് ക്രിക്കറ്റ് ഇതിഹാസതാരം ക്രിക്കറ്റിനോടു വിടപറയുന്നു. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം അലിസ്റ്റയർ കുക്ക് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നു. കരിയറിലെ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡും കരസ്ഥമാക്കിയാണ് കുക്കിന്റെ വിടപറച്ചിൽ.

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ്പ് സ്കോററായ അലിസ്റ്റർ കുക്ക് ക്രിക്കറ്റ് ലോകത്ത്  നിരവധി നേട്ടങ്ങൾ കൈവരിച്ച ശേഷമാണ് ക്രിക്കറ്റിനോട് വിടപറയുന്നത്. അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കൽ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം, അരങ്ങേറ്റ, വിരമിക്കൽ ടെസ്റ്റുകളുടെ രണ്ട് ഇന്നിങ്സിലും അൻപതിനു മുകളിൽ സ്കോർ ചെയ്യുന്ന രണ്ടാമത്തെ താരം, ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇടംകയ്യൻ താരം, ആകെ റൺനേട്ടത്തിൽ അ‍‍ഞ്ചാമതുള്ള താരം, ഏറ്റവും കൂടുൽ സെഞ്ചുറി കൂട്ടുകെട്ടുകളിൽ പങ്കാളിയാകുന്ന നാലാമത്തെ താരം, ഏറ്റവും കൂടുതൽ ടെസ്റ്റുകളിൽ രണ്ട് ഇന്നിങ്സിലും അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം തുടങ്ങി നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയാണ് താരത്തിന്റെ മടക്കം.

12 വര്‍ഷം നീണ്ട കരിയറില്‍ അലിസ്റ്റര്‍ കുക്ക് നേടുന്ന 33ാമത്തെ സെഞ്ച്വറിയാണിത്. നേരത്തെ കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സുകളിലും അർധസെഞ്ചുറി പിന്നിടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന ബഹുമതിയും കുക്കിനായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ബ്രൂസ് ബിച്ചലാണ് ആദ്യം ഈ നേട്ടം കൈവരിച്ച താരം.