രൺബീറിനെത്തേടി ഒരു ‘സ്‌പെഷ്യൽ’ പിറന്നാൾ ആശംസ..

September 29, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ബോളിവുഡ് നായകൻ രൺബീർ കപൂർ. രൺബീറിന്റെ പിറന്നാൾ ദിനത്തിൽ നിരവധി ആളുകളാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി ആശംസകളുമായി എത്തിയത്. എന്നാൽ താരത്തിന് സ്പെഷ്യൽ പിറന്നാൾ ആശംസകളുമായി എത്തുകയാണ് രൺബീറിന്റെ പ്രിയതമ ആലിയ ഭട്ട്. ‘ഹാപ്പി ബർത്ത്ഡേ സൺഷൈൻ’ എന്നാണ് ആലിയ ഭട്ട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. പിറന്നാൾ ആശംസകൾക്കൊപ്പം രൺബീറിന്റെ ഒരു ചിത്രവും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം ബോളിവുഡിൽ ഏറെക്കാലമായി ചർച്ചയായിക്കൊണ്ടിരിക്കുന്ന പ്രണയമാണ് രൺബീർ ആലിയ താരങ്ങളുടേത്. ഇരുവരുടെയും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അംഗീകരിച്ച ഇരുവരുടെയും വിവാഹം ഉടനെ ഉണ്ടാകുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം വിവാഹത്തെക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ ഇരുവരും ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല.

 

View this post on Instagram

 

Happy Birthday Sunshine ??

A post shared by Alia ✨⭐️ (@aliaabhatt) on