മമ്മൂട്ടിക്കൊപ്പം അടിപൊളിയായി അനുപമ; ചിത്രം പങ്കുവെച്ച് താരം…

September 29, 2018

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനുപമയുടെ വിശേഷങ്ങളാണ് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള താരത്തിന്റെ ചിത്രം അനുപമ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ.

“ഏറ്റവും മനോഹരമായ പ്രഭാത ഭക്ഷണം, മലയാളികളുടെ സ്വന്തം മമ്മൂട്ടിസാറിനൊപ്പം, അയ്യോ രോമാഞ്ചാം.. ദുൽഖർ സൽമാൻ നിങ്ങളെക്കുറിച്ച് ഒരുപാട് രസകരമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും” താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ദുൽഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങൾ എൻ ചിത്രത്തിൽ നായികയായി അനുപമ അഭിനയിച്ചിരുന്നു. മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമിപ്പോൾ തെലുങ്കിൽ തിരക്കുള്ള നായികയായി മാറിയിരിക്കുകയാണ്.അതേസമയം തെലുങ്ക് ചിത്രമായ യാത്രയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ.

ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്.