ഏഷ്യ കപ്പ്: ഹോങ്കോങ്ങിനെ മുട്ടുകുത്തിച്ച് പാക്കിസ്ഥാൻ

September 17, 2018

ഏഷ്യാ കപ്പ് ക്രിക്കറ്റ്  ടൂര്‍ണമെന്റില്‍ ഹോങ്കോങിനെ മുട്ട് കുത്തിച്ച് പാക്കിസ്ഥാൻ. ഹോങ്കോങിനെതിരെ  എട്ട് വിക്കറ്റ് വിജയമാണ് പാക്കിസ്ഥാൻ കരസ്ഥമാക്കിയത്. ഹോങ്കോങ് നേടിയ  117 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ 24 ഓവറില്‍ മറികടക്കുകയായിരുന്നു. പാക്കിസ്ഥാൻ താരം ഉസ്മാന്‍ ഖാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് പാക്കിസ്ഥാന് വിജയിത്തിലേക്കെത്തിച്ചു. ഹസന്‍ അലി, ഷദേബ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും  ഫഹീം അഷറഫ് ഒരു  വിക്കട്ടും നേടി മികച്ച പ്രകടനം കാഴ്ചവെച്ച്. പാക്കിസ്ഥാന്റെ ഇമാം ഉള്‍ ഹഖ് അര്‍ധസെഞ്ച്വറി നേടി പുറത്താകാതെ നിന്നു. ഒമ്പത് റണ്‍സെടുത്ത് ഷൊയിബ് മാലിക്കും പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗ് 37.1 ഓവറില്‍ 116 റണ്‍സില്‍ പുറത്തായി. ഹോങ്കോങിന് വേണ്ടി ആസിയാസ് ഖാന്‍ 27 റണ്‍സെടുത്ത് ടോപ് സ്കോററായി. നായകന്‍ ക്രിസ്റ്റഫര്‍ കാര്‍ട്ടറിൻ  രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്.. ഓപ്പണര്‍മാരായ നിസാഖത്ത് ഖാൻ 13, അന്‍ഷുമാന്‍ റാത്ത് 19 റണ്‍സെടുത്ത് പുറത്തായി. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരം കൂടിയാണിത്. ചൊവ്വാഴ്ച ഹോങ്കോങ് ഇന്ത്യയെ നേരിടും.