ഏഷ്യാ കപ്പ്: ഫൈനലില്‍ ഇന്ത്യയോട് പോരാടാന്‍ ബംഗ്ലാദേശ്
ഏഷ്യാ കപ്പ് സെമി ഫൈനലില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് വിജയം കണ്ടു. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയോട് ബംഗ്ലാദേശായിരിക്കും പോരാട്ടത്തിനിറങ്ങുക. 48.5 ഓവറില്‍ 239 റണ്‍സാണ് ബംഗ്ലാദേശ് അടിച്ചെടുത്തത്. എന്നാല്‍ 50 ഓവറില്‍ 202 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടിയത്.
പാക് ടീമില്‍ ആകെ മെച്ചപ്പെട്ട സ്കോര്‍ അടിച്ചെടുത്തത് ഇമാമൂല്‍ ഹഖ് ആണ്. 83 റണ്‍സ് താരം കരസ്ഥമാക്കിയെങ്കിലും പാകിസ്ഥാന് വിജയിക്കാനായില്ല. മുഷ്ഫിഖര്‍ റഹിമിന്റെയും മുഹമ്മദ് മിഥുന്റെയും കൂട്ടുകെട്ട് ബംഗ്ലാദേശിനെ ഏറെ തുണച്ചു. മുഷ്ഫിഖര്‍ 99 റണ്‍സും മിഥുന് 60 റണ്‍സുമെടുത്ത് കളിയെ ഭേദപ്പെട്ട നിലയിലാക്കി. പാകിസ്ഥാന്റെ ശുഐബ് മാലിക്ക് ബാറ്റിങിന്റെ തുടക്കത്തില്‍ മികച്ചു നിന്നെങ്കിലും മുപ്പത് റണ്‍സെടുത്തപ്പോള്‍ താരത്തിനും മടങ്ങേണ്ടിവന്നു. റൂബലിന്റെ പന്തില്‍ മൊര്‍ത്താസ എടുത്ത ക്യാച്ചാണ് മാലിക്കിനെ പുറത്താക്കിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബംഗ്ലാദേശ് നന്നായിതന്നെ കളിച്ചു. മൂന്ന് വിക്കറ്റിന് പന്ത്രണ്ട് റണ്‍സ് എന്ന തോതിലേക്ക് ഇടയ്ക്ക് കളിമാറിയെങ്കിലും ശക്തമായ തിരിച്ചുവരവു തന്നെ ടീം നടത്തി.