രണ്ട് വയസ്സ് പ്രായമുണ്ടെങ്കിലും ഉയരം വെറും 51 സെന്റീമീറ്റര്‍; കൗതുകമായി ഒരു പശു

July 9, 2021
Rani, the 51cm dwarf cow in Bangladesh

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത് ഒരു പശുവാണ്. പശു എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന രൂപങ്ങളില്‍ നിന്നെല്ലാം അല്‍പം വ്യത്യസ്തമാണ് ഈ പശു.

ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പശുവാണ് ഇത്. പേര് റാണി. ബഗ്ലാദേശിലെ ധാക്കയിലാണ് ഈ പശുവുള്ളത്. രണ്ട് വയസ്സ് പ്രായമുണ്ട് റാണി പശുവിന്. എന്നാല്‍ ഈ പശുവിന്റെ വലുപ്പം തീരെ കുറവാണ്. 51 സെന്റീമീറ്റര്‍ മാത്രമാണ് റാണിയുടെ ഉയരം. 66 സെന്റീമീറ്റര്‍ നീളവുമുണ്ട്. തൂക്കമാകട്ടെ ഏകദേശം 26 കിലോഗ്രാം. ധാക്കായിലെ ഷികോര്‍ അഗ്രോ ഫാമലലുള്ള റാണി പശുവിനെ കാണാന്‍ തന്നെ നിരവധി സന്ദര്‍ശകര്‍ എത്താറുണ്ട്.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ഭൂട്ടി ഇനത്തില്‍പ്പെട്ടതാണ് റാണി എന്ന പശു. ഫമിലുള്ള ഈ ഇനത്തില്‍പ്പെട്ട മറ്റ് പശുക്കള്‍ക്ക് റാണിയേക്കാള്‍ വലുപ്പമുണ്ട്. രണ്ട് വയസ്സ് ആയതിനാല്‍ ഇനി റാണിക്ക് വലുപ്പം വയ്ക്കാനുള്ള സാധ്യത കുറവാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് റാണിയും ഫാം അധികൃതരും.

Story highlights: Rani, the 51cm dwarf cow in Bangladesh