മലയാളത്തിന്റെ കുഞ്ഞിക്കായ്ക്ക് ബംഗ്ലാദേശിൽ നിന്നൊരു ആരാധകൻ..

November 28, 2018

മലയാളികളുടെ കുഞ്ഞിക്ക ഇപ്പോൾ തമിഴിലും തെലുങ്കിലും ബോളിവുഡിലുമൊക്കെയായി തിരക്കുള്ള നടനായി മാറിക്കൊണ്ടിരിക്കുകയാണ്. താരത്തെ ഞെട്ടിച്ച ഒരു ആരാധകന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. താരാരാധനയുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇപ്പോൾ ബംഗ്ലാദേശിൽ നിന്നും എത്തിയ കുഞ്ഞിക്കയുടെ ആരാധകന്റെ കഥയാണ് വൈറലാകുന്നത്.

ദുൽഖർ സൽമാനോടുള്ള ആരാധന മൂത്ത് ഒരാൾ സ്വന്തം കുഞ്ഞിന് ദുൽഖർ സൽമാൻ എന്ന് പേരിട്ടത്രേ. ബംഗ്ലാദേശ് സ്വദേശിയായ സെയ്‌ഫുദ്ധീൻ ഷകീൽ ആണ് തന്റെ നാട്ടിലെ വിശേഷം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

“എന്റെ നാട്ടിൽ ഒരാൾ ദുൽഖർ സൽമാന്റെ ‘ചാർലി’ എന്ന ചിത്രം കണ്ട് വിഷാദരോഗത്തിൽ നിന്നും രക്ഷപെട്ടു. അദ്ദേഹം മകന് ദുൽഖർ സൽമാൻ എന്ന പേരിടുകയും ചെയ്യും. ബംഗ്ലാദേശിലും ദുൽഖറിന് നിരവധി ആരാധകരുണ്ട്.” എന്നായിരുന്നു സെയ്‌ഫുദീന്റെ ട്വീറ്റ്.

Read also: ‘ഒരു യമണ്ടൻ പ്രേമകഥ’യുടെ സെറ്റിലെ പുതിയ വിശേഷങ്ങൾക്കൊപ്പം ചിത്രങ്ങളും പങ്കുവെച്ച് ദുൽഖർ

സെയ്‌ഫുദീന്റെ ട്വീറ്റ് കണ്ട ദുൽഖർ അദ്ദേഹത്തിന് നന്ദി പറയാനും ബംഗ്ളാദേശിലെ തന്റെ ആരാധകനോട് സനേഹാന്വേഷണം അറിയിക്കാനും മറന്നില്ല. തെലുങ്ക് ചിത്രം ‘മഹാനടി’യിൽ ജെമിനി ഗണേശന്റെ റോളിൽ എത്തിയ ദുൽഖറിന് മികച്ച പിന്തുണയാണ് ആരാധകർ നൽകിയത്.