സ്വര്‍ണ്ണ തിളക്കത്തിലും പാക് താരത്തിന് കൈ കൊടുത്ത് ഇന്ത്യന്‍ താരം; നീരജിന് സാനിയയുടെ അഭിനന്ദനം

September 3, 2018

ചില വിജയങ്ങള്‍ക്ക് ഇരട്ടി മധുരമാണ്. ജക്കാര്‍ത്തയില്‍വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ വിജയത്തിനുമുണ്ട് ഇരട്ടി മധുരം. ജാവലിന്‍ ത്രോയില്‍ ചരിത്രം കുറിച്ച് ഇന്ത്യ നേടിയ സ്വര്‍ണ്ണമായിരുന്നു നീരജിലൂടെ രാജ്യത്തിന് ലഭിച്ചത്. എന്നാല്‍ സ്വര്‍ണ്ണത്തിളക്കത്തേക്കാള്‍ മാറ്റുള്ള മറ്റൊരു പ്രകടനം കൂടി താരം കാഴ്ചവെച്ചു. ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ പാകിസ്താന്‍ താരം അര്‍ഷാദ് നദീമിന് വിക്ടറി സ്റ്റാന്‍ഡില്‍ നിന്ന് നീരജ് സ്‌നേഹപൂര്‍വ്വം കൈ കൊടുത്തു. ഈ ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെയും തരംഗം.

നിരവധി പേരാണ് നീരജിന്റെ പ്രകടനത്തിന് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്. ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സ അടക്കമുള്ളവര്‍ പാക് താരത്തിന് കൈകൊടുക്കുന്ന നീരജിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. സമത്വവും മനുഷ്യത്വവും എന്താണെന്ന് മനസിലാക്കിത്തരാന്‍ സ്‌പോര്‍ട്‌സിനു കഴിയും എന്ന കുറിപ്പോടെയാണ് സാനിയ മിര്‍സ ഈ ചിത്രം പങ്കുവെച്ചത്.

പാകിസ്താന്‍ ക്രിക്കറ്റ് കായികതാരം ഹസ്സന്‍ അലിയും നീരജിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. നിരവധി ആരാധകരാണ് നീരജിന്റെ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഈ ഒരു ചിത്രം ആയിരം വാക്കുകള്‍ സംസാരിക്കുന്നുണ്ടെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!