‘ആ ആഗ്രഹവും സഹലമാകുന്നു’; വെളിപ്പെടുത്തലുമായി ആസിഫ്…

September 3, 2018

നിരവധി ശ്രദ്ദേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടനായി മാറിയ താരമാണ് ആസിഫ് അലി. ചിത്രം തിരഞ്ഞെടുക്കുന്നതിൽ വ്യത്യസ്ഥത പുലർത്തുന്ന നായകനാണ് ആസിഫ്.  അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന് ഒരു മികച്ച ചിത്രം സമ്മാനിക്കാൻ എത്തിയിരിക്കുകയാണ് ആസിഫ് അലിയും കൂട്ടരും.

നവാഗതനായ ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരമിപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പുതിയ ചിത്രത്തിൽ ഒരു വക്കീലായാണ് ആസിഫ് വേഷമിടുന്നത്. സനിലേഷ് ശിവന്റെ രചനയില്‍ വക്കീലായി ആസിഫ്  വേഷമിടുന്ന ചിത്രമാണ് ‘കക്ഷി; അമ്മിണിപ്പിള്ള’. ആസിഫ് അലി ആദ്യമായി  വക്കീല്‍ വേഷമിടുന്ന ചിത്രം കൂടിയാണിത്. സാറ ഫിലിംസിന്റെ ബാനറില്‍ റിജു നാരായണനാണ് ചിത്രം നിർമ്മിക്കുന്നത്. താരം തന്നെയാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.

ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…

”യഥാര്‍ത്ഥ ജീവിതത്തില്‍ സാധിക്കാത്ത നിരവധി വേഷങ്ങള്‍ ഒരു നടന് അവതരിപ്പിക്കാൻ സാധിക്കും. ഒരു നടനെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഭാഗ്യമാണ്. ഒരു വക്കീലിന്റെ വേഷം ചെയ്യുകയെന്നത് ഞാൻ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു. ഈ പുതിയ ചിത്രത്തിലൂടെ ആ ആഗ്രഹം സഫലമാകാൻ പോകുകയാണ്.

സാറ ഫിലിംസിന്റെ ബാനറില്‍ ദിന്‍ജിത്ത്  അയ്യത്താൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇനി ഞാൻ അഭിനയിക്കുന്നത്. ചിത്രത്തിന് എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹങ്ങളും ഉണ്ടാവണം..”

സിനിമയുടെ പേര് ..
O.P.160 / 18
കക്ഷി: അമ്മിനി പിള്ള