ഈ കൂട്ടുകെട്ടിൽ വിരിയുന്നത് അത്ഭുതം തന്നെ; വാനോളം പ്രതീക്ഷയുമായി ആരാധകർ

September 18, 2018

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത സംവിധായകനായി മാറിയ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  ഉടൻ. വ്യത്യസ്ഥമായ കഥാപാത്രങ്ങൾക്കൊണ്ട് ജനപ്രിയ നടനായി മാറിയ ബിജു മേനോൻ നായകനായി എത്തുന്ന ചിത്രത്തിൽ സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാള സിനിമയിൽ വേരുറപ്പിച്ച സജീവ് പാഴൂർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.  ഇതുവരെ ചെയ്ത രണ്ട് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ബേസില്‍ ജോസഫ്, ബേസിലിനൊപ്പം മലയാളത്തിന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് വാങ്ങിക്കൊടുത്ത സജീവ് പാഴൂർ കൂടി ചേരുമ്പോൾ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബിജു മേനോൻ നായകനായി എത്തുന്നത് ഇരട്ടി മധുരം നൽകുന്നതാണ്. ചിത്രത്തിനായി കാത്തിരിക്കുന്ന ആരാധകർ കാത്തിരിക്കുന്നത് ഈ ചിത്രത്തിൽ വിരിയുന്ന മറ്റ് അത്ഭുതങ്ങൾക്കാണ്.

അതേസമയം ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രം പടയോട്ടം തിയേറ്ററുകളിൽ വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നവാഗതനായ റഫീക്ക് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെങ്കൽ രഘു എന്ന കഥാപാത്രമായാണ് ബിജു മേനോൻ വേഷമിടുന്നത്. കോമഡി എന്റെർറ്റൈനർ വിഭാഗത്തിൽ പുറത്തിറങ്ങിയ  ചിത്രം തികച്ചും ഒരു കുടുംബ ചിത്രമാണ്.

ബിജു മേനോനൊപ്പം ചിത്രത്തിൽ സൈജു കുറുപ്പ്, ലിജോ ജോസ് പെല്ലിശ്ശേരി, ആണ് സിത്താര എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹാസ്യാത്മകമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ചെങ്കൽ രഘു എന്ന കഥാപാത്രവും സംഘങ്ങളും കാസർഗോഡു മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യാത്രയും അതിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവ വികാസങ്ങളുമാണ്പറയുന്നത്.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!