മികച്ച ബാറ്റ്സ്മാൻ കൊഹ്‌ലി മാത്രമല്ല; തുറന്നടിച്ച് ഇതിഹാസതാരം

September 7, 2018

ക്രിക്കറ്റ് ലോകം എന്നും ആകാംഷയോടെ നോക്കി നിൽക്കുന്ന ബാറ്റ്‌സ്മാനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കൊഹ്‌ലി. മികച്ച ബാറ്റ്‌സ്മാൻ ആരെന്നുള്ള ചോദ്യത്തിന് മിക്കവർക്കും ഒറ്റ ഉത്തരമേയുള്ളു വീരാട് കൊഹ്‌ലി. എന്നാൽ വീരാട് മാത്രമല്ല മികച്ച ബാറ്റ്സ്മാൻ എന്ന വാദവുമായി എത്തിയിരിക്കുകയാണ് ഇതിഹാസതാരം ബ്രയാൻ ലാറ.

ഈ കാലഘട്ടത്തിലെ മികച്ച ബാറ്റ്സ്മാൻ ഒരാളല്ല രണ്ടാളുകളാണ് എന്നാണ് ബ്രയാൻ ലാറ അഭിപ്രായപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോഹ്‌ലിയും ഇംഗ്‌ളീഷ് ക്യാപ്റ്റൻ ജോ റൂട്ടുമാണ് മികച്ച ബാറ്റ്സ്മാന്മാർ എന്നാണ് ലാറ പറയുന്നത്. മികച്ച പ്രകടനമാണ് ഇരുവരും ഗ്രൗണ്ടിൽ കാഴ്ചവെക്കുന്നത്. ഇരുവർക്കും ലോകത്തിലെ ഏത് ബൗളർമാരെയും നേരിടാനാകുമെന്നും ലാറ അഭിപ്രായപ്പെട്ടു.

മികച്ച ബൗളർമാരുടെ കാര്യത്തിലും ലാറയ്ക്ക് രണ്ടു പേരുടെ പേരുകൾ പറയാനുണ്ട്. ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്‌സണും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാധയുമാണ് ലാറയുടെ മികച്ച ബൗളർമാർ. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച ലാറ പഴയ കാലഘട്ടത്തിലെ മികച്ച ബൗളർമാരുടെയെല്ലാം പേടി സ്വപ്നമായിരുന്നു.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!