ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റ്; നായകന്‍ മന്‍പ്രീത് സിംഗ്

September 27, 2018

ഇത്തവണത്തെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിനുള്ള ടീം അംഗങ്ങളെ മന്‍പ്രീത് സിംഗ് നയിക്കും. 18 അംഗങ്ങളുള്ള ടീമിലാണ് ക്യാപ്റ്റനായ് മന്‍പ്രീത് സിംഗ് നിയമിതനായത്. ചിംഗ്ലെന്‍സാം സിംഗ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം ശ്രീജേഷും ഗോള്‍ക്കീപ്പര്‍ കൃഷന്‍ ബഹാദൂര്‍ പഥക്കും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

മസ്‌കറ്റാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന്റെ വേദി. ഇന്ത്യന്‍ ടീം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന മത്സരമാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി. ഭുവനേശ്വറിലാണ് ടീമിന്റെ പരിശീലനം.

2016 ല്‍ പാകിസ്ഥാനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ച് ഇന്ത്യന്‍ ടീം കിരീടം നേടിയിരുന്നു. നിലവിലെ ചാമ്പ്യന്‍മാരും ഇന്ത്യ തന്നെയാണ്. ഈ വര്‍ഷം മലേഷ്യ പാകിസ്ഥാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.