ഇതാണ് ലോകം കാത്തിരുന്ന ആ ചിത്രം; ‘ക്യാപ്റ്റൻ മാർവെലി’ന്റെ ട്രെയ്‌ലർ കാണാം

September 19, 2018

ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ക്യാപ്റ്റൻ മാർവെൽ.  ആരാധകരുടെ കാത്തിരിപ്പിന് വിട നൽകികൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂ ട്യൂബിൽ ഹിറ്റായ ട്രെയിലറിന് കാഴ്ചക്കാർ ഒന്നരകോടിയിലധികമായിരിക്കുകയാണ്.

ക്യാപ്റ്റൻ മാർവെലിൽ പ്രധാന കഥാപാത്രമായ ക്യാപ്റ്റൻ മാര്‍വെല്‍ ആയി വേഷമിടുന്നത്   ബ്രി ലാര്‍സൻ ആണ്. ചിത്രത്തിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന താരത്തിനൊപ്പം സാമുവല്‍ ജാക്സണ്‍, ലീപേസ് തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്ന ബോഡെര്‍, റയാൻ ഫ്ലെക്ക് എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  മാര്‍ച്ച് എട്ടിന്  തീയേറ്ററുകളിലെത്തുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഹോളിവുഡ് ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന് മുന്നോടിയായി എത്തിയ ട്രെയ്‌ലർ കാണാം…