നടൻ ക്യാപ്റ്റൻ രാജു അന്തരിച്ചു..
മലയാള സിനിമയുടെ മറക്കാനാവാത്ത അതുല്യ പ്രതിഭ നടൻ ക്യാപ്റ്റൻ രാജു (68 ) അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പിച്ചു. കൊച്ചിയിലെ വസതിയിലാണ് മൃതദേഹം. സംസ്കാരം പിന്നീട്.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.
ക്യാപ്റ്റൻ രാജുവിന് ആദരാഞ്ജലികളുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്തെത്തി. സിനിമ ലോകത്തിന് മറക്കനാവാത്ത അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം.
1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്ര . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍.