മണിയുടെ ഓർമ്മയിൽ കേരളക്കര; കണ്ണുനിറഞ്ഞ് ആരാധകർ; വീഡിയോ കാണാം..

September 28, 2018

കാലയവനികയ്ക്കുള്ളിലേയ്ക്ക് മൺമറഞ്ഞുപോയെങ്കിലും മലയാളികളുടെ മനസിൽ നിന്ന് ഒരിക്കലും മായിച്ചു കളയാൻ  സാധിക്കാത്ത അതുല്യ കലാകാരനാണ് കലാഭവൻ മണി. നിരവധി സിനിമകളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവനായി മാറിയ താരത്തിന്റെ മരണം സിനിമാ ലോകത്തെയും മലയാളികളെയും ഒരു പോലെ ഞെട്ടിക്കുന്ന വാർത്തകളായിരുന്നു. ഹാസ്യ കഥാപാത്രമായും വില്ലനായും നായകനായും സഹ നടനായുമൊക്കെ മലയാള സിനിമയിൽ നിലയുറപ്പിച്ച മണി മലയാളത്തിന് പുറമെ കന്നഡ, തമിഴ് തുടങ്ങി അന്യ ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മലയാളികളിക്കിടയിൽ നിന്നും മരണത്തിലേക്ക് നടന്നു നീങ്ങിയ മണിയുടെ വാർത്ത ഉണ്ടാക്കിയ ഞെട്ടലിൽ കഴിയുന്ന മലയാളികൾക്ക് തെല്ലൊരു ആശ്വാസമാവുകയായിരുന്നു മണിയുടെ ജീവിതകഥ ആസ്പദമാക്കി പുതിയ സിനിമ ചിത്രീകരിക്കുന്നുവെന്ന വാർത്ത. വാനോളം പ്രതീക്ഷയുമായി കാത്തിരുന്നതും  ഈ ദിനത്തിന് വേണ്ടിയായിരുന്നു, സെന്തിൽ എന്ന നടനിലൂടെ കലാഭവൻ മണിയെന്ന നായകൻ തിരിച്ചു വരുന്നത് കാണാ ണ് സാധിച്ച സന്തോഷത്തിലാണ് ആരാധകരിപ്പോൾ.

ചിത്രം കണ്ടു പുറത്തിറങ്ങിയ ആരാധകരുടെ കണ്ണീരിൽ കുതിർന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതും.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രശസ്ത സംവിധായകൻ വിനയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ രാജാമണിയാണ് കലാഭവൻ മണിയുടെ വേഷത്തിലെത്തുന്നത്. സലിം കുമാർ, ജനാർദ്ദനൻ, ധർമ്മജൻ, കോട്ടയം നസീർ, കൊച്ചുപ്രേമൻ, ടിനി ടോം, കലാഭവൻ സിനോജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.